Monday, February 2, 2009

അഞ്ഞൂറു രൂപയ്ക്കു ലാപ്‌ടോപ്പ്???

വന്നുവന്ന് ലാപ്‌ടോപ്പും വഴിവക്കില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സ്ഥിതിയാകുമെന്നു തോന്നുന്നു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നെ ഐ. ഐ.ടി എന്നിവിടങ്ങളിലെ സയന്‍റിസ്റ്റുകള്‍ കണ്ടുപിടിച്ച പുതിയ ലാപ്‌ടോപ്പിനു വില അഞ്ഞൂറു രൂപയേ വരൂവത്രേ. ഫെബ്രുവരി മൂന്നിനു തിരുപ്പതിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ലാപ്‌ടോപ്പിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണു വാര്‍ത്ത. (വാര്‍ത്താകേരളം ഡോട്ട് കോമില്‍) തിരുപ്പതിയിലെ സെമികണ്ടക്ടര്‍ കോംപ്ളക്സുമായി സഹകരിച്ചായിരിക്കും ഈ കുഞ്ഞന്‍ പിറക്കുക. 2 ജി.ബി മെമ്മറി (എക്സ്പാന്‍ഡബിള്‍), വൈഫൈ, ഈതര്‍നെറ്റ് സൌകര്യങ്ങളോടയാണു പുത്തന്‍കൂറ്റുകാരന്‍റെ വരവ്. 2 വാട്സ് പവറിലായിരിക്കും പുതിയ ലാപ്‌ടോപ് പ്രവര്‍ത്തിക്കുക. ഇക്കാരണത്താല്‍ താരതമ്യേന വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്ന ഗ്രാമപ്രദേശങ്ങളില്‍ ഇതു സുഗമമായി പ്രവര്‍ത്തിപ്പിക്കാനാവും. സോളാര്‍ വൈദ്യുതിയോ ഡൈനമയോ ഉപയോഗിച്ചു സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ഗവേഷണം നടക്കുന്നുണ്ട്. അതുകൂടി ശരിയായാല്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം?

4 comments:

vahab said...

മാധ്യമങ്ങളില്‍ ഇതുപോലെ പലതും വരുന്നു, പോകുന്നൂ...! ഇത്‌ പ്രായോഗികമാകുമോ എന്നു കാത്തിരുന്നുനോക്കുകയല്ലാതെന്തുചെയ്യാന്‍? കുറേ മുമ്പൊരു സിംപ്യൂട്ടറിനെക്കുറിച്ച്‌ കേട്ടിരുന്നു. പിന്നീടെന്തായി എന്നറിയില്ല. 15,000 രൂപയുടെ ലീപ്‌ടോപ്പ്‌ എന്ന പേരിലുള്ള ലാപ്‌ടോപ്പ്‌ എച്ച്‌.സി.എല്‍. പുറത്തിറക്കുന്നുവെന്ന വാര്‍ത്ത കുറച്ചുമുമ്പ്‌ വലിയ ബഹളമുണ്ടാക്കിയിരുന്നു. അതിന്റെ ചൂടും പോയി.

യാരിദ്‌|~|Yarid said...

ഇതിനെക്കുറിച്ചന്വേഷിച്ചപ്പോൾ 10 ഡോളർ അല്ല 100 ഡോളറായിരിക്കും വിലയെന്ന് അറിഞ്ഞു. തെറ്റു പറ്റി 10 ഡോളറെന്നെഴുതിയതു തെറ്റാകാൻ വഴിയുണ്ട്.:)

ബാലചന്ദ്രന്‍ ചീറോത്ത് said...

വഹാബ് പറഞ്ഞതു ശരിയാണ്. വെറുതേ കോലാഹലമുണ്ടാക്കാന്‍ ഓരോരുത്തര്‍ പടച്ചു വിടുന്ന വാര്‍ത്തയെന്നല്ലാതെ എന്തു പറയാന്‍.
യാരിദ്, വിലയുടെ കാര്യം ചൂണ്ടിക്കാട്ടിയതു ശരിയായിരിക്കും. ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതു 10 ഡോളറെന്നാണ്.

സഞ്ചാരി said...

ഇങ്ങനെയൊക്കെ വല്ലതുമുണ്ടായാല്‍ നന്നായിരുന്നു....പക്ഷെ ഉണ്ടാകന്‍ ആരും അനുവദിക്കില്ല. കുത്തക പോവില്ലെ? അവന്റെ നിലനില്‍പ്പ്‌ അപകടത്തിലാവില്ലെ?