Wednesday, January 21, 2009

സ്കൂളുകള്‍ പൂട്ടാം, മതപാഠശാല തുടങ്ങാം

വര്‍ഗീയത പറയുകയാണെന്നു വിചാരിക്കരുത്. എന്താ ഈ സര്‍ക്കാരിന്‍റെ ഉദ്ദേശ്യം? ഒരു സാധാരണ ഇന്ത്യക്കാരനെന്ന നിലയില്‍ ചോദിച്ചു പോവുകായാണ്. മദ്രസ വിദ്യാഭ്യാസം സര്‍ക്കാര്‍ ജോലി കിട്ടാനുള്ള യോഗ്യതയാക്കുകയാണത്രേ. വെറുതേയങ്ങു പറയുകയല്ല. കേന്ദ്ര മന്ത്രി അര്‍ജുന്‍സിംഗാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.വാര്‍ത്താകേരളം ഡോട്ട്കോമില്‍ വാര്‍ത്തയുണ്ട്) സിബിഎസ്ഇ എന്ന വരേണ്യവര്‍ഗ വിദ്യാഭ്യാസത്തിന്‍റെ തത്തുല്യ പദവി മദ്രസാപഠനത്തിനു കൊടുക്കാനാണു തീരുമാനം. ഇനി മുതല്‍ അറബിയും ഖുറാനും പഠിച്ചാല്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യതയാകുമെന്നു സാരം. അങ്ങനെ ചിന്തിക്കുമ്പോള്‍ സണ്‍ഡേ സ്കൂളുകളില്‍ ഗീതാക്ലാസുകളിലും പഠിക്കുന്നവര്‍ക്കും ഇതേ അവസരം നല്‍കേണ്ടതല്ലേയെന്നു തോന്നിപ്പോയത് വര്‍ഗീയതയാണെങ്കില്‍ ഞാന്‍ തികഞ്ഞ വര്‍ഗീയവാദിയാണെന്നു കൂട്ടിക്കോളൂ. മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹികമായ ഉന്നതിയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ ഇതാണോ ചെയ്യേണ്ടത്? മതപഠന ക്ലാസുകളില്‍ മാത്രം കുട്ടികളെ വിടുന്ന വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളെ ബോധവത്കരിച്ച് ആ കുട്ടികളെക്കൂടി നിലവാരമുള്ള വിദ്യാഭ്യാസ രീതിയിലേക്ക് എത്തിക്കുകയല്ലേ വേണ്ടത്? (നിലവാരം എന്ന പദത്തെച്ചൊല്ലി തര്‍ക്കം വേണ്ട. പൊതു വിദ്യാഭ്യാസം എന്നേ ഉദ്ദേശിച്ചുള്ളു). അതിനു പകരം പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ പിന്നോക്കം നയിക്കുന്നതല്ലേ ഈ സര്‍ക്കാര്‍ നയമെന്നാണ് ഈയുള്ളവന്‍റെ സംശയം. അതാണു സത്യവും. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന്‍റെ തീരുമാനത്തിനു പിന്നില്‍ എന്താണെന്നു വ്യക്തമല്ലേ. ആസന്നമായ തെരഞ്ഞെടുപ്പ്. അതില്‍ വോട്ടുബാങ്കായിക്കാണുന്ന മത മൌലികവാദികളുടെ വോട്ട് ഒന്നുപോലും ചോരാതെ പെട്ടിയില്‍ വീഴണം. മത മൌലിക വാദത്തിന്‍റെ തെറ്റായ മാര്‍ഗത്തിലേക്കു പുതുതലമുറ വഴുതിവീഴാതെ സൂക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെയാണു മൌലികവാദത്തിന് ഔദ്യോഗിക ഭാഷ്യം ചമയ്ക്കുന്നത്. ഇവിടെയാണു ഞാന്‍ ആദ്യം പറഞ്ഞ വാചകം പ്രസക്തമാകുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരേ സംഘപരിവാറും ബിജെപിയും രംഗത്തെത്തുമെന്നതില്‍ തര്‍ക്കമില്ല. അതിന് അവരെ നമുക്കു പരമാവധി കുറ്റപ്പെടുത്താം. ഞാന്‍ സംഘപരിവാറൊന്നുമല്ല.(ഇത് ആവര്‍ത്തിച്ചു പറഞ്ഞാല്‍പ്പോലും ഞാന്‍ സംഘപരിവാറിന്‍റെ വക്താവായി ചിത്രീകരിക്കപ്പെടാന്‍ ഈ ഒരു കുറിപ്പു മതിയെന്ന് അറിയാതല്ല.) പക്ഷേ, സംഘപരിവാറോ ബിജെപിയോ ഇല്ലായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം നടക്കുമായിരുന്നു എന്ന ആശങ്ക അസ്ഥാനത്താണോ? ഇനിയിപ്പോള്‍ സംഘപരിവാറില്ലാത്ത ഇന്ത്യയെക്കുറിച്ചു ചിന്തിക്കാം. ഇവിടെ എന്തൊക്കെയാണു സംഭവിക്കുക. പെണ്‍കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ തട്ടിക്കളയുമെന്നു പെഷവാറിലും സ്വാതിലും താലിബാന്‍ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന കാര്യം തന്നെയെടുക്കുക. ഇവിടെയും അവരെ മനസാ അംഗീകരിക്കുന്നവരുണ്ടെന്ന സത്യവും മറക്കാതിരിക്കുക. പുറമേ പറയുന്നില്ലെങ്കിലും അവരുടെ നടപടികള്‍ ശരിയെന്നു കരുതുന്ന എത്രയോ പേരുണ്ടാകാം. അവരെ പിന്തുണച്ച് മത പോലീസും നിര്‍ബന്ധിത പര്‍ദയും ശരിയത്ത് നിയമവും നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറാവില്ലേ? പ്രീണനം അതിരില്ലാതെ തുടരുമ്പോഴും അതിന് അല്പമെങ്കിലും വിഘാതമായി നില്‍ക്കുന്നതു സംഘപരിവാറിന്‍റെ ഇടപെടലുകളല്ലേ? ഹമാസ് ഭീകരര്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും മറച്ചു വച്ച് ഇസ്രായേലിനെ മാത്രം പഴിക്കുന്നതും പ്രീണനത്തിന്‍റെ ഭാഗമാണെന്നു പറഞ്ഞാല്‍, പറയുന്നവന്‍ വര്‍ഗീയവാദിയാകും. പണ്ടു പത്താംക്ലാസ് പരീക്ഷയെഴുതാന്‍ പോയിരുന്നതാണ് ഓര്‍ക്കുന്നത്. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച തീരുന്ന വിധത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ. മതേതരത്വത്തിന്‍റെ വക്താക്കളായ കോണ്‍ഗ്രസാണ് അതു മാറ്റിയത്. ആന്‍റണി മുഖ്യമന്ത്രിക്കസേര ഒഴിയുന്നതിനു തൊട്ടുമുമ്പു പരീക്ഷാ ദിവസങ്ങളൊന്നു പരിഷ്കരിച്ചു. വെള്ളിയാഴ്ച പരീക്ഷ വേണ്ടത്രേ. അന്നു മുസ്ലിങ്ങള്‍ക്കു പള്ളിയില്‍ പോകേണ്ടതാണെന്നു ന്യായം. അതു വരെ എങ്ങനെയായിരുന്നു പരീക്ഷാര്‍ഥികള്‍ പള്ളിയില്‍ പോയിരുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല.ഇതാണു മതേതരത്വം. പണ്ടു മലപ്പുറം ജില്ല സൃഷ്ടിച്ചു കൊടുത്ത ഇടതു പുരോഗമന വാദികളും വ്യത്യസ്തമല്ലല്ലോ. സംഘടിതമതത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും അതിനു പ്രീണനം മാര്‍ഗമാക്കുകയും ചെയ്യുന്നതില്‍ ആരും പിന്നോക്കമല്ലെന്നു പറഞ്ഞെന്നേയുള്ളൂ. ഇതെല്ലാം കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ്. ദൈവമേ, ഈ സംഘപരിവാറുകൂടി ഇല്ലായിരുന്നെങ്കില്‍?

10 comments:

വിദൂഷകന്‍ said...

വളരെ സങ്കടകരമായ വാര്‍ത്തയാണത്..

ഇത് എതിര്‍ക്കപ്പെടേണ്ട തീരുമാനമാണ്..

പക്ഷെ ഒരു മുസ്ലിം ഭീകരതയെ ഹിന്ദു ഭീകരതകൊണ്ട് എന്ന ലൈന്‍ ശരിയേയല്ല..അവിടെ നിങ്ങളോട് വിയോജിക്കുന്നു..

ഏത് ഭീകരവാദവും നാടിനാപത്താണ്..

ഭരണാധികാരികള്‍ക്ക് വഴിപിഴയ്ക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ ജനാധിപത്യബോധമുള്ള ജനത തയ്യാറാവണം..

- സാഗര്‍ : Sagar - said...

ഇതില്‍ ഭീകരതയൊന്നുമില്ലാ.. എങ്ങനെയും വോട്ട് കിട്ടണം എന്ന രാഷ്ട്രീയക്കാരുടെ പൊതു സ്വഭാവം..

കണ്ണൻ എം വി said...

മതേതര ഇന്ത്യ കെട്ടിപ്പെടുത്താനുള്ള ശ്രമമല്ലേ, ഇനി Sunday School Certificate ഉം പത്താം തരം തുല്യമക്കിയാല്‍ മതി. ഹൈന്ദവരെ നമുക്ക് മതേതരത്വവും പടിപ്പിക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ ഒരു വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയ വാര്‍ത്തയാണ്‌ ഇത്‌ എന്ന് പറയാതെ വയ്യ. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശമായി മുന്നോട്ട്‌ വച്ച ഒന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ തീരുമാനം. അത്‌ നമ്മള്‍ വിചാരിക്കുന്നത്‌ പോലെ മതപഠന സര്‍ട്ടിഫിക്കേറ്റ്‌ അല്ല മറിച്ച്‌ മത പഠനത്തോടൊപ്പം നല്‍കുന്ന മുഖ്യധാര വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കേറ്റാണ്‌ ഇത്‌. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം ഏരിയകളില്‍ ( കേരളത്തില്‍ അല്ല) മദ്രാസ വിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും നല്‍കുന്നുണ്ട്‌. അത്‌ പരിഗണിക്കുന്നു എന്ന് മാത്രമേ ഉള്ളു. അല്ലാതെ നമ്മുടെ മദ്രസകളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ CBSE പദവിക്ക്‌ പരിഗണിക്കില്ല. സമയക്കുറവുകൊണ്ട്‌ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ക്കുന്നില്ല. കഴിയുമെങ്കില്‍ ഉടന്‍ അത്‌ നല്‍കാം

ബാലചന്ദ്രന്‍ ചീറോത്ത് said...

കിരണ്‍, ഇവിടെ പ്രശ്നം അതല്ല. നാളെ സണ്‍ഡേസ്കൂളുകളും ഹിന്ദു മതപാഠശാലകളും ഇതേ ഡിമാന്‍ഡുമായി വന്നാല്‍? അതെക്കുറിച്ചാണു പറയുന്നത്. മതപഠനം വേറെ നടക്കട്ടെ. പൊതുവിദ്യാഭ്യാസത്തിനു പൊതു സ്കൂളുകളിലും പോകട്ടെ. അതല്ലേ ശരി? വേദം പഠിക്കുന്നവരും സണ്‍ഡേസ്കൂളില്‍ പഠിക്കുന്നവരും മറ്റു സ്കൂളുകളില്‍ നിന്നല്ലേ വിദ്യാഭ്യാസം നേടുന്നത്. അതു കൊണ്ടു പലതാണു ഗുണം. മറ്റു മതസ്ഥരായ കുട്ടികളുമായി ഇടപഴകാനും അതു വഴി എല്ലാവരേയും ഒന്നായി കാണാനും കുട്ടികള്‍ക്കു സാധിക്കും. മതമൌലികവാദികള്‍ പഠിപ്പിക്കുകയും ഒരു മതത്തില്‍പ്പട്ടവര്‍ മാത്രം പഠിക്കുകയും ചെയ്യുന്ന മതപഠനകേന്ദ്രത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന കുട്ടി മറ്റു മതക്കാരെ എങ്ങനെയാണു സഹിഷ്ണുതയോടെ നോക്കിക്കാണുക? അവിടെ പഠിച്ചു സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു കയറിയാലും അവരുടെ മനോഗതി മാറുമോ? മറ്റു മതക്കാരെ തന്‍റെ മതത്തിന്‍റെ കണ്ണിലൂടെ മാത്രം കാണുന്ന ഉദ്യോഗസ്ഥര്‍ ഒരു മതേതര രാജ്യത്ത് സൃഷ്ടിക്കുക കലാപമായിരിക്കില്ലേ? സര്‍ക്കാര്‍ ചെയ്യേണ്ടതു പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കു സൌജന്യ വിദ്യാഭ്യാസവും അതിനാവശ്യമായ സൌകര്യവും ചെയ്തു കൊടുക്കുകയാണ്. അല്ലാതെ കൂടുതല്‍ കടുത്ത മത നിലപാടുകാരാക്കുകയല്ല.

വിദൂഷകന്‍ പറഞ്ഞതു ശരിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ അനുകൂലിക്കുകയല്ല ഞാന്‍ ചെയ്തത്. ആലങ്കാരികമായി പറഞ്ഞുവെന്നു മാത്രം.

ഭൂതനാഥന്‍ said...

ഇടതു കപട മതേതരമാര്‍ക്കു ചൊറിഞ്ഞു തുടങ്ങിയല്ലോ... കോണ്‍ഗ്രസ്സിന്റെ കപട മതേതര മത പ്രീണനം ന്യായീകരിക്കുവാന്‍ ഇടതന്മാര്‍ തന്നെയാണല്ലോ മുന്നിട്ട് വരേണ്ടത്.

പിന്നോക്കം നില്‍ക്കുന്ന ഹിന്ദുക്കളേ സഹായിക്കാന്‍ ഗീതാ സ്കൂളുകളില്‍ മത പഠനത്തോടൊപ്പം നല്‍കുന്ന മുഖ്യധാര വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കേറ്റ് സി.ബി.എസ് ഇ ക്കു തുല്യമാക്കാന്‍ നരേന്ദ്രമോഡി തീരുമാനിച്ചാല്‍ ‌ ഇവര്‍ എപ്രകാരം പ്രതികരിക്കും എന്നലോചിക്കുന്നത് നന്നയിരിക്കും.

പിന്നെ സത്യം പറയുമ്പോള്‍ സാംഘ പരിവാറാകും എന്ന പേടി പത്രക്കാര്‍ കളയുന്ന അന്നേ നമ്മള്‍ രക്ഷപെടൂ.

മായാവി.. said...

വളരെ സങ്കടകരമായ വാര്‍ത്തയാണത്..

ഇത് എതിര്‍ക്കപ്പെടേണ്ട തീരുമാനമാണ്..

പക്ഷെ ഒരു മുസ്ലിം ഭീകരതയെ ഹിന്ദു ഭീകരതകൊണ്ട് എന്ന ലൈന്‍ ശരിയേയല്ല..അവിടെ നിങ്ങളോട് വിയോജിക്കുന്നു.. വിദൂഷകന്‍-1 said... AND I SIGNED

മനസറിയാതെ said...

വിദൂഷകന്‍ പറഞ്ഞപോലെ വളരെ സങ്കടകരമായ വാര്‍ത്തയാണിതു.. ഈ വിഷയത്തെ കുറിച്ചുള്ള എന്റെ ഹാസ്യാത്മകമായ
ഈ പോസ്റ്റ് വായിക്കുമല്ലോ

KODIMATHA said...

VERY INFORMATIV COMMENT

Meenakshi said...

മദ്രസയിലെ അധ്യാപകര്‍ക്ക്‌ 4000 രൂപ പെന്‍ഷനും അനുവദിച്ചിരിക്കുന്നു ഇടത്‌ സര്‍ക്കാര്‍. "നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പെണ്‍കൊടിയെ" എന്ന് നാഴിക്ക്‌ നാല്‍പ്പത്‌ വട്ടം ഉരുവിടുന്ന മാര്‍ക്സിസ്റ്റുകാര്‍ കര്‍ഷകതോഴിലാളിക്ക്‌ നല്‍കുന്ന പെന്‍ഷന്‍ 150 രൂപ മാത്രം. തദ്ദേശസ്വയം ഭരണ മന്ത്രി പാലോളി ഞമ്മണ്റ്റെ "സ്വയം ഭരണം" നടത്തുന്ന രീതിയിലേക്ക്‌ അധ:പതിച്ചിരിക്കുന്നോ എന്നും ഒരു സംശയം. വന്ദേമാതരം സ്കൂളുകളില്‍ ആലപിക്കുന്നതിനെതിരെ വര്‍ഗീയത കണ്ടെത്തിയ കുട്ടിക്കുരങ്ങുകളുടെ കാലത്താണ്‌ നാം ജീവിക്കുന്നത്‌. മനസ്സില്‍പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുന്നതെന്തെങ്കിലും പറഞ്ഞുപോയാല്‍ വര്‍ഗീയവാദിയുമാകും. അതിനാല്‍ ജാഗ്രതൈ!