വീണ്ടുമൊരു പുതുവര്‍ഷപ്പുലരി. വിഹ്വലതകളുടെയും ഭീകരാക്രമണങ്ങളുടെയും ജിഹാദി ഭീഷണിയുടെയും ജനാധിപത്യത്തിനു മേല്‍ പിടിമുറുക്കുന്ന അധികാരരാഷ്ട്രീയത്തിന്‍റെയും നിഴലില്‍, മനുഷ്യകുലം സ്വയം സൃഷ്ടിച്ച കലണ്ടറില്‍ മറ്റൊരു ക്രിസ്തുവര്‍ഷം കൂടി പിറക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതിലേറെ ഭീതിജനകമായ മതഭീകരവാദവും അലങ്കോലപ്പെടുത്തിയ മനസുമായാണു പുതിയ വര്‍ഷത്തെ ലോകം വരവേല്‍ക്കുന്നത്.
ക്രിസ്തുവര്‍ഷത്തിന്‍റെ കണക്കുപുസ്തകത്തില്‍ 2009 വര്‍ഷം. അതിനുമെത്രയോ മുമ്പു തന്നെ നിലനിന്ന സമഭാവനയുടെ സംസ്കാരത്തെ അതിന്‍റെ എല്ലാ അര്‍ഥത്തിലും നെഞ്ചേറ്റിയ ഭാരതപുത്രന്‍റെ ഇടനെഞ്ചിലേക്കു മുംബൈയില്‍ കടല്‍കടന്നെത്തിയ മതഭീകരര്‍ പായിച്ച വെടിയുണ്ടകള്‍ക്കു സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിവ്യമന്ത്രങ്ങള്‍ അന്യമായിരുന്നു. അന്നു പൊലിഞ്ഞ ആത്മാവുകള്‍ക്കു നിത്യശാന്തി നേരാം. ഭീകരരോടേറ്റുമുട്ടി വീരചരമം പ്രാപിച്ച ഭാരതമക്കളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കാതെ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവില്ല. നിരപരാധികളായ മനുഷ്യജീവനെ ഏതോ കാടത്തം നിറഞ്ഞ മനസുകള്‍ സൃഷ്ടിച്ച തെറ്റായ വ്യാഖ്യാനത്തെ ശരിയെന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊഴിച്ച ദിനങ്ങളാണ് കടന്നു പോയ വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായത്. ഇരുള്‍ മൂടിയ കാലത്തിന്‍റെ മേല്‍ക്കൂരയ്ക്കിടയില്‍ ഇപ്പോഴും വെളിച്ചത്തിനു കടന്നു വരാന്‍ ഇടമുണ്ട്. ആ വെളിച്ചത്തെ ഉള്ളിലേക്ക് ആവാഹിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.
Thursday, January 1, 2009
Wednesday, December 31, 2008
ചൂടുതേടിപ്പോയാല്‍ അഴിയെണ്ണാം
ചൂടന്‍ രംഗങ്ങള്‍ തേടി ഇന്‍റര്‍നെറ്റില്‍ പരതുന്നവരേ. നിങ്ങളെ കാത്തിരിക്കുന്നതു കൈവിലങ്ങും ജയിലഴികളും. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തില്‍ തിടുക്കപ്പെട്ടു പാസാക്കിയ വിവരസാങ്കേതിക നിയമ ഭേദഗതി ബില്‍ പ്രകാരം അശ്ലീല സൈറ്റുകള്‍ പരതുന്നതു മാത്രമല്ല കുറ്റം. ആരെങ്കിലും ഇ-മെയില്‍ പാസ്‌വേഡ് അടിച്ചു മാറ്റി എന്തെങ്കിലും കുറ്റകരമായ മെയില്‍ അയച്ചാലും അകത്താവുക യഥാര്‍ഥ ഉടമയാകും. വൈറസ് കയറിയ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ മനസറിയാതെ കടന്നെത്തുന്ന അശ്ലീല ചിത്രങ്ങളും നിങ്ങളെ കുടുക്കും. സംശയം തോന്നുന്നവരുടെ വീട്ടില്‍ അനുവാദമോ വാറന്‍റോ ഇല്ലാതെ എസ്ഐ മുതലുള്ള പോലീസുകാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാം. കാര്യമായ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കിയ ബില്‍ പ്രകാരം അശ്ലീല ചിത്രമോ വീഡിയോയോ കാണുന്നവര്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ശിക്ഷയും ലഭിക്കും. കമ്പ്യൂട്ടറുടമ അറിയാതെ ഇന്റര്‍നെറ്റിലെ അശ്ളീലചിത്രങ്ങള്‍ മറ്റാരെങ്കിലും കണ്ടു രസിച്ചാലും അഴിയെണ്ണുക ഉടമ തന്നെ. മിക്കവാറും ചെറുപ്പക്കാര്‍ പിള്ളേര്‍ ഇന്‍റര്‍നെറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതല്‍ അറിയണമെന്നുള്ളവര്‍ വാര്‍ത്താകേരളം ഡോട്ട്കോം തിരയൂ.
Friday, December 26, 2008
കണ്ടു പഠിക്കൂ സാര്‍ ബഹന്‍ജിയെ
ഉത്തര്‍പ്രദേശില്‍ നിന്നാണു പുതിയ വാര്‍ത്ത. അവിടത്തെ പൊതുമരാമത്ത് വകുപ്പിലെ ഒരു എന്‍ജിനീയറായ മനോജ് ഗുപ്തയെ ഭരണകക്ഷി എംഎല്‍എ ശേഖര്‍ തിവാരിയുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നു. രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു കൊലപാതകം. മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയുടെ ജന്മദിനാഘോഷത്തിനു പിരിവു നല്‍കാന്‍ വിസമ്മതിച്ചതാണത്രേ കൊലപാതകത്തിലെത്തിയത്.
പാവം എന്‍ജിനീയര്‍. അയാള്‍ക്ക് എന്തെങ്കിലും കൊടുത്ത് തെണ്ടാനെത്തിയ രാഷ്ട്രീയപരിഷകളെ ഒഴിവാക്കിക്കൂടായിരുന്നോ എന്നു ചിന്തിക്കുന്നെങ്കില്‍ തെറ്റി. എത്ര തുകയാകാം അദ്ദേഹത്തോടു ചോദിച്ചിരിക്കുകയെന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല. ഏതായാലും ജന്മദിനത്തിനു തന്‍റെ അക്കൌണ്ടില്‍ ആയിരം കോടി രൂപ എത്തിക്കണമെന്നായിരുന്നത്രേ പാര്‍ട്ടി നേതാവായ മായാവതിയുടെ കല്പന. അക്കണക്കിനു പൊതുമരാമത്ത് എന്‍ജിനീയറോടു ചോദിച്ചിരിക്കുക നിസാര തുകയാവാന്‍ തരമില്ല. ഏതായാലും ശേഖര്‍ തിവാരി അകത്താണ്. അധികം വൈകാതെ പുറത്തിറങ്ങിയാലും അതിശയിക്കേണ്ട. മായാവതി പറഞ്ഞിട്ടുണ്ട് തന്‍റെ അധീനതയിലുള്ള പോലീസ് കേസ് അന്വേഷിക്കുമെന്ന്. പോരേ ജനാധിപത്യം.
ഇതേ ദിവസം തന്നെയാണു കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്താവനയുമായി ഒരു നേതാവെത്തിയത്. ബിഎസ്‌പിയിലേക്കു ചേക്കേറിയ നമ്മുടെ പഴയ നളിനി നെറ്റോ ഫെയിം നീലന്‍ തന്നെ. സാമൂഹ്യ നീതി നടപ്പാക്കുന്നതു കാണാന്‍ ഉത്തര്‍പ്രദേശിലേക്കു നോക്കണമെന്നും ഇവിടെ നിന്ന് ആരെങ്കിലുമൊക്കെ അവിടെപ്പോയി അതു കണ്ടു പഠിക്കണമെന്നുമാണു നീലന്‍റെ ആവശ്യം. ബഹുജോര്‍.
ഇപ്പോഴിവിടെ അത്യാവശ്യം തല്ലിപ്പൊളിത്തരമൊക്കെയേ രാഷ്ട്രീയക്കാര്‍ കാണിക്കുന്നുള്ളൂ. കേരളത്തിലെ ജനങ്ങളെ അവര്‍ക്ക് അല്പം ഭയമുണ്ട്. പത്രങ്ങളിലെ ഒരു വിഭാഗത്തെ ഭയക്കുകയും വേണം. അഭയയെ കൊന്നവരെ രക്ഷിക്കാന്‍ പ്രാര്‍ഥനായജ്ഞം നടത്തുന്നവരോ, കാശ്മീര്‍ ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം നിര്‍ത്തി കണ്ണൂരില്‍ ബോംബ് പിടിച്ചു മാധ്യമശ്രദ്ധ മാറ്റാന്‍ പറഞ്ഞവരോ അതുമല്ലെങ്കില്‍ എംആര്‍ മുരളിക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരോ ഒക്കെയേ ഇപ്പോഴുള്ളൂ.
ഉത്തര്‍പ്രദേശില്‍ പോയി നീലന്‍റെ നേതാവിന്‍റെ പ്രവര്‍ത്തനരീതി പഠിച്ചു നടപ്പാക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? ഏതായാലും അങ്ങനെയാരെങ്കിലും പഠനാര്‍ഥം യുപിയിലേക്കു പോകുന്നുണ്ടെങ്കില്‍ അവര്‍ തിരികെയെത്തുംമുമ്പു നാടു വിടണമെന്നാണ് ആലോചിക്കുന്നത്.

Tuesday, December 23, 2008
കൂട്ടുകൂടി നടക്കാം, പാട്ടും പാടി ജീവിക്കാം
കമ്പനി കൂടി നടന്നു ചീത്തയാകരുതെന്നു കുട്ടികളെ ഉപദേശിക്കാന്‍ വരട്ടെ. അതു പഴയ ചിന്ത. സുഹൃദ് വലയം വിപുലമാന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നതു സന്തോഷം നിറഞ്ഞ ജീവിതമാണെന്നാണു പുതിയ കണ്ടെത്തല്‍. ( വിശദാംശങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍) രണ്ടു പേരായാല്‍ ഒരു കമ്പനി, മൂന്നു പേരായാല്‍ ആള്‍ക്കൂട്ടം എന്ന പഴയ സിദ്ധാന്തം വലിച്ചെറിയാം.
കുറഞ്ഞതു പത്തു സുഹൃത്തുക്കളുമായെങ്കിലും കമ്പനി കൂടുന്നതു സന്തോഷത്തിന്‍രെ
വാതായനങ്ങള്‍ തുറന്നു തരുമെന്നാണു മനശാസ്ത്ര ഗവേഷകരുടെ കണ്ടുപിടിത്തം. അഞ്ചോ അതിലും താഴെയോ സുഹൃത്തുക്കള്‍ മാത്രമുള്ളവരാകട്ടെ എക്കാലവും മാനസിക ദുരിതങ്ങള്‍ പേറുന്നവരാകുമെന്നും അവര്‍ പറയുന്നു. സംഗതി സായിപ്പിന്‍റെ നാട്ടിലെ കണ്ടു പിടിത്തമാണെങ്കിലും നമുക്കും കുറേയൊക്കെ ഇതു ബാധകമായേക്കാം. പ്രത്യേകിച്ചും മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍.
ഗവേഷകര്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്നു കണക്കുകൂട്ടി കണ്ടുപിടിച്ചതൊന്നുമല്ല ഇത്. നൂറുകണക്കിനു സ്ത്രീപുരുഷന്‍മാരെ പഠനവിധേയരാക്കിയാണു നിഗമനത്തിലെത്തിയത്. സുഹൃത്തുക്കള്‍ നമ്മളെയാണോ നമ്മള്‍ സുഹൃത്തുക്കളെയാണോ സന്തോഷഭരിതരാക്കുന്നതെന്നു ചിന്തിക്കേണ്ട. എല്ലാവരും സന്തോഷത്തില്‍ത്തന്നെയാകുന്നു.
കുറഞ്ഞതു പത്തു സുഹൃത്തുക്കളുമായെങ്കിലും കമ്പനി കൂടുന്നതു സന്തോഷത്തിന്‍രെ
വാതായനങ്ങള്‍ തുറന്നു തരുമെന്നാണു മനശാസ്ത്ര ഗവേഷകരുടെ കണ്ടുപിടിത്തം. അഞ്ചോ അതിലും താഴെയോ സുഹൃത്തുക്കള്‍ മാത്രമുള്ളവരാകട്ടെ എക്കാലവും മാനസിക ദുരിതങ്ങള്‍ പേറുന്നവരാകുമെന്നും അവര്‍ പറയുന്നു. സംഗതി സായിപ്പിന്‍റെ നാട്ടിലെ കണ്ടു പിടിത്തമാണെങ്കിലും നമുക്കും കുറേയൊക്കെ ഇതു ബാധകമായേക്കാം. പ്രത്യേകിച്ചും മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍.ഗവേഷകര്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്നു കണക്കുകൂട്ടി കണ്ടുപിടിച്ചതൊന്നുമല്ല ഇത്. നൂറുകണക്കിനു സ്ത്രീപുരുഷന്‍മാരെ പഠനവിധേയരാക്കിയാണു നിഗമനത്തിലെത്തിയത്. സുഹൃത്തുക്കള്‍ നമ്മളെയാണോ നമ്മള്‍ സുഹൃത്തുക്കളെയാണോ സന്തോഷഭരിതരാക്കുന്നതെന്നു ചിന്തിക്കേണ്ട. എല്ലാവരും സന്തോഷത്തില്‍ത്തന്നെയാകുന്നു.
Monday, December 22, 2008
ഭീകരരെ പിടിക്കാന്‍ മുളകുപൊടി
നിരപരാധികളെ തോക്കിന്‍മുനയില്‍ ബന്ദികളാക്കി നിര്‍ത്തി സാമ്രാജ്യസൃഷ്ടിക്കിറങ്ങുന്ന ഭീകരര്‍ സൂക്ഷിക്കുക. നിങ്ങളെ തുരത്താന്‍ പുതുയ മാര്‍ഗം വരുന്നു. സംഗതി ലളിതമാണ്. നമ്മുടെ നാട്ടിന്‍പുറത്തെ കള്ളന്‍മാരുടെ പഴയ ആയുധം തന്നെ. മുളകുപൊടി. മുളകുപൊടി നിറച്ച ഗ്രനേഡുകളുമായിട്ടായിരിക്കും ഇനി ഭീകരവിരുദ്ധ സേന രംഗത്തിറങ്ങുക. ഏതു ഭീകരനായാലും മുളകുപൊടിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലല്ലോ. പറുദീസ വാഗ്ദാനം ചെയ്യുന്ന അദൃശ്യകരത്തിന്‍റെ ആശീര്‍വാദത്തോടെയാണു നിരപരാധികളെ കൊന്നൊടുക്കുന്നതെന്നാണല്ലോ ഭീകരരുടെ ജിഹാദി ന്യായം. മുളകുപൊടി മൂക്കിലും നെഞ്ചിലും അടിഞ്ഞുകൂടുമ്പോള്‍ ആയുധമെടുപ്പിച്ച ആ അദൃശ്യശക്തിയും തുണയാവില്ലെന്നറിയുക. പ്രതിരോധ ഗവേഷണ വിഭാഗമാണു പുതിയ ആയുധത്തിനു രൂപം നല്‍കുന്നത്. മുളകിന്‍റെ വീര്യം നിറഞ്ഞ പുക മാളത്തിലൊളിക്കുന്ന ഏതു ഭീകരനെയും പുറത്തു ചാടിക്കും. വാര്‍ത്താകേരളം ഡോട്ട് കോമില്‍ വാര്‍ത്ത പൂര്‍ണരൂപത്തിലുണ്ട്.
Subscribe to:
Posts (Atom)