Tuesday, December 23, 2008

കൂട്ടുകൂടി നടക്കാം, പാട്ടും പാടി ജീവിക്കാം

കമ്പനി കൂടി നടന്നു ചീത്തയാകരുതെന്നു കുട്ടികളെ ഉപദേശിക്കാന്‍ വരട്ടെ. അതു പഴയ ചിന്ത. സുഹൃദ് വലയം വിപുലമാന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നതു സന്തോഷം നിറഞ്ഞ ജീവിതമാണെന്നാണു പുതിയ കണ്ടെത്തല്‍. ( വിശദാംശങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍) രണ്ടു പേരായാല്‍ ഒരു കമ്പനി, മൂന്നു പേരായാല്‍ ആള്‍ക്കൂട്ടം എന്ന പഴയ സിദ്ധാന്തം വലിച്ചെറിയാം.

കുറഞ്ഞതു പത്തു സുഹൃത്തുക്കളുമായെങ്കിലും കമ്പനി കൂടുന്നതു സന്തോഷത്തിന്‍രെ വാതായനങ്ങള്‍ തുറന്നു തരുമെന്നാണു മനശാസ്ത്ര ഗവേഷകരുടെ കണ്ടുപിടിത്തം. അഞ്ചോ അതിലും താഴെയോ സുഹൃത്തുക്കള്‍ മാത്രമുള്ളവരാകട്ടെ എക്കാലവും മാനസിക ദുരിതങ്ങള്‍ പേറുന്നവരാകുമെന്നും അവര്‍ പറയുന്നു. സംഗതി സായിപ്പിന്‍റെ നാട്ടിലെ കണ്ടു പിടിത്തമാണെങ്കിലും നമുക്കും കുറേയൊക്കെ ഇതു ബാധകമായേക്കാം. പ്രത്യേകിച്ചും മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍.

ഗവേഷകര്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്നു കണക്കുകൂട്ടി കണ്ടുപിടിച്ചതൊന്നുമല്ല ഇത്. നൂറുകണക്കിനു സ്ത്രീപുരുഷന്‍മാരെ പഠനവിധേയരാക്കിയാണു നിഗമനത്തിലെത്തിയത്. സുഹൃത്തുക്കള്‍ നമ്മളെയാണോ നമ്മള്‍ സുഹൃത്തുക്കളെയാണോ സന്തോഷഭരിതരാക്കുന്നതെന്നു ചിന്തിക്കേണ്ട. എല്ലാവരും സന്തോഷത്തില്‍ത്തന്നെയാകുന്നു.

1 comment:

siva // ശിവ said...

ഇനിയും എന്തൊക്കെയാ അവര്‍ കണ്ടുപിടിയ്ക്കാനിരിക്കുന്നതെന്നറിയുമോ! ഒന്നുമല്ലെങ്കിലും സംസ്ക്കാരസമ്പന്നമായ അവരുടെ ജീവിതം കണ്ടു പഠിക്കാന്‍ പറയാതിരുന്നാല്‍ മതിയായിരുന്നു.