Friday, December 19, 2008

അഭയയോടില്ലാത്ത സ്നേഹം പ്രതികളോടോ?

വിവാദങ്ങളില്‍ നിന്നു വിവാദത്തിലേക്ക് ഏറെ യാത്ര ചെയ്താണ് ഒടുവില്‍ അഭയയുടെ ഘാതകരെക്കുറിച്ചു സൂചനകള്‍ പുറത്തു വന്നത്. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും പിടിയിലായി. ഇതോടെ കളം മാറുന്ന കാഴ്ചയാണു ചുറ്റും. നിരന്തരം തുടരുന്ന പ്രസ്താവനായുദ്ധങ്ങള്‍. പ്രാര്‍ഥനായോഗങ്ങള്‍, ഉപവാസ പ്രാര്‍ഥനകള്‍. ഏറ്റവുമൊടുവില്‍ അഭയക്കേസുമായി ബന്ധപ്പെട്ടു ക്രിസ്ത്യാനികളെ താറടിച്ചു കാണിക്കാന്‍ ചില പത്ര, ദൃശ്യ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നു. സിനിമാല പോലുള്ള പരിപാടികളില്‍ വൈദികരെയും സന്യസ്തരെയും അവഹേളിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. സിനിമാല എന്നത് ഒരു ഹാസ്യപരിപാടിയാണ്. ഇതില്‍ പലരെയും പല സന്ദര്‍ഭങ്ങളിലും വിമര്‍ശിച്ചിട്ടുണ്ടു താനും. അവരാരും ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടില്ല. സന്തോഷ് മാധവനെയും അമ്മ തായ എന്ന സ്ത്രീയെയും കുറിച്ചു സിനിമാല പരിപാടി അവതരിപ്പിച്ചിരുന്നു. അതിലെ ഹാസ്യം ആസ്വദിക്കുകയല്ലാതെ ഹിന്ദുക്കള്‍ക്കെതിരായ നീക്കമെന്ന ആരോപണവുമായി ആരെങ്കിലും രംഗത്തുവന്നതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല. ളോഹയണിഞ്ഞ രണ്ടു പേരെ അനുകരിച്ചതോടെയാണു മതേതരത്വത്തിന്‍റെ ഭാഗമെന്നു ദിവസവും സ്വയം വിശേഷിപ്പിക്കുന്നവര്‍ പടയ്ക്കിറങ്ങുന്നത്. അഭയക്കേസ് ഒതുക്കാന്‍ തുടക്കം മുതലേ ഉന്നത തലത്തില്‍ ശ്രമമുണ്ടായിരുന്നെന്നതു രഹസ്യമല്ല. ആരൊക്കെയാണോ കേസ് ഒതുക്കാന്‍ ശ്രമിച്ചത്, അവര്‍ക്കെതിരേ തിരിയാന്‍ തുടങ്ങുന്നുവെന്നതാണു സിബിഐ ചെയ്യുന്ന തെറ്റ്. വിശദമായ വാര്‍ത്ത വാര്‍ത്താകേരളം ഡോട്ട് കോമില്‍

5 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

കോഴിക്കള്ളന്റെ തലയില്‍ കോഴിപ്പൂട!
;)

Unknown said...

അഭയക്കെസില്‍ ഇപ്പോല്‍ സഭ നടത്തുന്ന സര്‍ക്കസ് തികച്ചും അപലപനീയമാണു. പലരും ചൂണ്ടിക്കണിച്ചതുപോലെ അഭയയുടെ മരണത്തില്‍ സഭ യാതൊരു സഹതാപമോ എന്തിനു ഒരു പ്രാര്‍ത്ഥനപോലും നടത്തിയിട്ടില്ല. കേസില്‍ നിന്നും സഭ വൈദീകരെയും സന്യാസിനിയേയും തെളീവുകളുടേ അഭാവത്തില്‍ രക്ഷിക്കും. സഭക്കു വേണ്ടി ക്രൈം ബ്രാഞ്ച് അത്ര വിദഗ്ദമായി തെളിവുകള്‍ നശിപ്പിച്ചു കഴിഞ്ഞു. ഹൈക്കൊടതിമുതല്‍ സുപ്രീം കോടതിയോ അതിലപ്പുറമോ പോയി കേസില്‍ നിന്നൂരും, അതു കട്ടായം. ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന ഈ കോപ്രായങ്ങള്‍ അന്നു കേസില്‍ നിന്നൂരുമ്പോള്‍ പറഞ്ഞുനില്‍ക്കാന്‍ രകഷയാകും. വിശ്വസികളോട് പറയും നിങ്ങളുടേ പ്രാര്‍ത്ഥനയും, ഉപവാസവും രണ്ടു നിരപരധികളായ സഭാമക്കളെ രക്ഷിച്ചു, അവിടെയും വിശ്വസി വഞ്ചിക്കപ്പെടും. വ്യഭിചാരികളും കൊലപാതകികളും പുണ്യവല്‍ക്കരിക്കപ്പെടും.

ഈ പേക്കോലങ്ങള്‍ കേസില്‍ നിന്നും ഊരി , കോടതികളീല്‍ നിരപരാധി എന്നു തെളിയിച്ച് സമൂഹത്തിലേക്കിറങ്ങുമ്പോള്‍, ചെരുപ്പൂരി അടിക്കാന്‍ നാമുണ്ടാവണം. മുഖമടച്ചാട്ടാന്‍ നാമുണ്ടാവണം. ഇവരുടെ വൈദിക വ്രുത്തി ബഹിഷ്കരിക്കാന്‍ നേരും നെറിയുമുള്ള ക്രൈസ്തവര്‍ തയ്യാ‍റാവണം. പള്ളീകളിലും മറ്റും ഇവരെ നട്ടെല്ലുള്ള ക്രസ്തവര്‍ കയറാന്‍ അനുവദിക്കരുത്.

സുരേഷ് കുമാറിന്റെ കേസും, മറ്റും കൂട്ടികുഴച്ച് CBI -ക്ക് നേരെ സഭ നടത്തുന്ന അപഹാസ്യമായ പ്രസ്താവനകളെ ഏറ്റവും അവജ്ഞയോടെ തള്ളിക്കളയണം. വെള്ളയടിച്ച കുഴിമാടങ്ങള്‍...

ഭൂതനാഥന്‍ said...

കോട്ടയം രൂപതയുടേതാണോ ദീപിക പത്രം അതോ അവരുടെ മുഖ പത്രമായ അപ്നാദേശിലാണോ ഇത്തരം വാര്‍ത്ത്കള്‍ വരുന്നത്?

കോട്ടയം രൂപതയ്ക്ക് മറ്റു കത്തോലിക്കരുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നു തോന്നുന്നു. അവര്‍ മറ്റു സഭക്കാരെ വിവഹം പോലും ചെയ്യില്ലാത്ത അത്ര ജാതി വാദികളാണ്. തങ്ങള്‍ ഇവിടുത്തെ ക്രിസ്ത്യാനികളെപ്പോലെ ഹിന്ദുക്കള്‍ മതം മാറിയവരല്ല എന്നും കാനാന്‍ ദേശത്തുനിന്നും കനായി തോമായോടൊപ്പം കപ്പലില്‍ കേരളത്തിലെത്തിയ ക്രിസ്ത്യാനികളാണ് എന്നുമാണ് എനിക്കു പറിചയമുള്ള കോട്ടയം രൂപതക്കാര്‍ പറയുന്നത്. അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് സി കെ പി കള്‍ എന്നും ചാരം കൊട്ടികള്‍ എന്നുമൊക്കെയാണ്.

ഈ കടല്‍ യാത്രയക്ക് എന്തെങ്കിലും ചരിത്ര തെളിവുകള്‍ ഉണ്ടൊ? അറിയാവുന്നവര്‍ പോസ്റ്റു ചെയ്യും എന്നു കരുതുന്നു.

chithrakaran ചിത്രകാരന്‍ said...

അച്ഛന്മാര്‍ ആരും മോശമല്ലെന്നാണു കേള്‍ക്കുന്നത്.
അപ്പോള്‍ രണ്ടാളെ മാത്രമായി ശിക്ഷിക്കാന്‍
കൂട്ടുനിന്നാല്‍ ശിക്ഷിക്കപ്പെടുന്നവര്‍
മറ്റ് അച്ഛന്മാരുടേ ലീലാവിലാസങ്ങളുടെ
സിഡി പരസ്യമാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നു.
പള്ളിയിലെ വിത്തുകാളകള്‍ !!!

കടവന്‍ said...

ഈ പേക്കോലങ്ങള്‍ കേസില്‍ നിന്നും ഊരി , കോടതികളീല്‍ നിരപരാധി എന്നു തെളിയിച്ച് സമൂഹത്തിലേക്കിറങ്ങുമ്പോള്‍, ചെരുപ്പൂരി അടിക്കാന്‍ നാമുണ്ടാവണം. മുഖമടച്ചാട്ടാന്‍ നാമുണ്ടാവണം. ഇവരുടെ വൈദിക വ്രുത്തി ബഹിഷ്കരിക്കാന്‍ നേരും നെറിയുമുള്ള ക്രൈസ്തവര്‍ തയ്യാ‍റാവണം. പള്ളീകളിലും മറ്റും ഇവരെ നട്ടെല്ലുള്ള ക്രസ്തവര്‍ കയറാന്‍ അനുവദിക്കരുത്. chithrakaaran you aid it maan..