Thursday, May 29, 2008

മഴക്കഥ എഴുതിയതിനു മാപ്പ്

തെറ്റ്‌ പറ്റിയാല്‍ തിരുത്താം. കമ്മ്യൂണിസ്റ്റ്‌ ആയാലും കത്തോലിക്കാ സഭ ആയാലും തെറ്റു തിരുത്തുന്നതില്‍ ആരും കുറ്റം കാണില്ല.മഴ പെയ്തപ്പോള്‍ തോന്നിയ ചില ഭ്രാന്തന്‍ ചിന്തകള്‍ ബ്ലോഗില്‍ കുറിച്ചിട്ട തെറ്റിനു മാപ്പു ചോദിക്കട്ടെ.ഒരു മഴ പെയ്തതേയുള്ളു. പത്രങ്ങളായ പത്രങ്ങളില്‍ പേനയുന്തുന്ന സകല പയ്യന്മാരും പയ്യത്തികളും മഴയുടെ പിന്നാലെയായി. പണ്ടു വാഴയിലയും ചേമ്പിലയും തലയില്‍ ചൂടി സ്കൂളില്‍ പോയത്രേ. അനുസാരിയായി ചില സഹിത്യ ശകലങ്ങളും. പഴയ ഒരു സിനിമയിലെ ഡയലോഗു കടം എടുക്കട്ടെ."അല്ല, ഞാന്‍ അറിയാഞ്ഞിട്ടു ചോദിക്കുകയാ."വാഴയിലയും ചേമ്പിലയും കുടയാക്കി സ്കൂളില്‍ പോയ ചരിത്രം പറയാന്‍ ഇവരാരാ? ഈ എഴുതിക്കൂട്ടുന്ന പിള്ളേരുടെ ചെറുപ്പ കാലത്തു നല്ല ശീലക്കുട ആവശ്യത്തിനു കിട്ടുമായിരുന്നല്ലോ. ഏതെങ്കിലും കാര്‍ന്നോന്മാര്‍ ആയിരുന്നു എഴുതിയതെങ്കില്‍ പോട്ടെ. ഇതിപ്പൊ, 25 വയസു തികയാത്ത കിടാങ്ങള്‍ ഇങ്ങനെ ഒക്കെ എഴുതുന്നതു കാണുമ്പോള്‍ ഈ പണി നിര്‍ത്തിയാലോ എന്നാണു ചിന്ത.പക്ഷേ, ജീവിക്കാന്‍ പത്രപ്രവര്‍ത്തനം അല്ലാതെ വേറേ വിദ്യകള്‍ വശമില്ലാത്തതിനാല്‍ അതു നിര്‍ത്താനും പറ്റില്ല.കേട്ടു പഴകിയ ചില പ്രയോഗങ്ങള്‍ മനസില്‍ നിന്നു കളഞ്ഞിട്ടു സ്വന്തം നിലയ്ക്കു തലച്ചോറു പ്രവര്‍ത്തിപ്പിക്കാന്‍ പ്രിയ അനിയന്മാരേ അനിയത്തിമാരേ നിങ്ങള്‍ ശ്രമിക്കുക. അല്ലാതെ എണ്‍പതുകളില്‍ അന്നത്തെ മിടുക്കന്മാര്‍ എഴുതിയുണ്ടാക്കിയ ശൈലി സ്വന്തം പേനയിലൂടെ പുറത്തെടുക്കരുത്‌. നിങ്ങള്‍ക്കും ഗുണമില്ല, പത്രത്തിനും ഗുണമില്ല. ന്യൂസ്‌ പ്രിന്റിനും മഷിക്കും അന്തംവിട്ട വിലയല്ലേ കുഞ്ഞുങ്ങളേ. ചുവരുണ്ടെങ്കിലേ ച്ത്രം എഴുതാനൊക്കൂ. മുതലാളി കുത്തുപാളയടുത്താല്‍ എല്ലാവനും തെണ്ടും. അതു മറക്കാതിരിക്കുക.സര്‍വം അറിയുന്ന പ്രപഞ്ച സത്യമേ... ബ്ലോഗില്‍ ഭ്രാന്തന്‍ ചിന്തകള്‍ കോറിയിട്ടതിനു മാപ്പ്‌.

5 comments:

ഭൂലോകം said...

കുടയുണ്ടായിട്ടും കൊതി തോന്നി വാഴയിലയും ചേമ്പിലയും ചൂടി നനഞ്ഞു നടന്ന ബാല്യം ഉണ്ടല്ലോ ബാലേട്ടാ.

എന്താ അതെക്കുറിച്ചായിരിക്കും അവരെഴുതിയത്‌.

താങ്കളെ കണ്ടിട്ട്‌ പുതിയവരെ ഉപദ്ദേശ്ശിക്കാന്‍ മാത്രം പ്രായം ഉണ്ടെന്നു തോന്നുന്നില്ലല്ലൊ.

ഒരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല --- എഴുത്ത്‌ മഹാ ബോറാണു കേട്ടോ----

ഫസല്‍ ബിനാലി.. said...

ഒരു വെറൈറ്റിക്കു വേണ്ടി അന്ന് വാഴയിലയും ചേമ്പിലയും ചൂടിയിരുന്നിരിക്കണം, അല്ലെങ്കില്‍ ഇപ്പോഴത്തെ കുട്ടികളോക്കെ വളരെ ഫോര്‍സൈറ്റ് ഉള്ളവരാന്നാ തോന്നുന്നേ...ഭാവിയില്‍ കുറച്ചു കവിതയൊക്കെ എഴുതേണ്ടി വരും എന്നു കരുതി അന്ന് അങ്ങിനെയൊക്കെ നടന്ന് എക്ക്സ്പീരിയന്‍സ് ഉണ്ടാക്കി വെച്ചിരുന്നിരിക്കും

ഞാനും മഴത്തൂള്ളിയുമായി ബന്ധപ്പെട്ടെഴുതിയ രണ്ട് വരികള്‍ ഇവിടെ കുറിച്ചില്ലെങ്കില്‍ മോശമായിപ്പോയെങ്കിലോ? ഇന്നാ പിടിച്ചോ....
വര്‍ഷാരവത്തോടെ പെയ്തിറങ്ങിയ

"നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു
ചേമ്പിലയില്‍ പിടഞ്ഞു വീണ
മഴത്തുള്ളിയുടെ മനസ്സിന്‍ തേങ്ങല്‍,
ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-
കുട്ടിയുടെ നിലവിളിപോലെ
കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി.."

ശ്രീ said...

ഇതിപ്പോ ആരെയാ മാഷേ ഉദ്ദേശ്ശിച്ചത്?
ഇനി എന്നെയാണോ?
;)

ഹരിത് said...

:)

Unknown said...

ennal eni raicoatinekurichuezhutham