Wednesday, January 21, 2009
സ്കൂളുകള്‍ പൂട്ടാം, മതപാഠശാല തുടങ്ങാം
വര്‍ഗീയത പറയുകയാണെന്നു വിചാരിക്കരുത്. എന്താ ഈ സര്‍ക്കാരിന്‍റെ ഉദ്ദേശ്യം? ഒരു സാധാരണ ഇന്ത്യക്കാരനെന്ന നിലയില്‍ ചോദിച്ചു പോവുകായാണ്. മദ്രസ വിദ്യാഭ്യാസം സര്‍ക്കാര്‍ ജോലി കിട്ടാനുള്ള യോഗ്യതയാക്കുകയാണത്രേ. വെറുതേയങ്ങു പറയുകയല്ല. കേന്ദ്ര മന്ത്രി അര്‍ജുന്‍സിംഗാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.വാര്‍ത്താകേരളം ഡോട്ട്കോമില്‍ വാര്‍ത്തയുണ്ട്) സിബിഎസ്ഇ എന്ന വരേണ്യവര്‍ഗ വിദ്യാഭ്യാസത്തിന്‍റെ തത്തുല്യ പദവി മദ്രസാപഠനത്തിനു കൊടുക്കാനാണു തീരുമാനം. ഇനി മുതല്‍ അറബിയും ഖുറാനും പഠിച്ചാല്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യതയാകുമെന്നു സാരം. അങ്ങനെ ചിന്തിക്കുമ്പോള്‍ സണ്‍ഡേ സ്കൂളുകളില്‍ ഗീതാക്ലാസുകളിലും പഠിക്കുന്നവര്‍ക്കും ഇതേ അവസരം നല്‍കേണ്ടതല്ലേയെന്നു തോന്നിപ്പോയത് വര്‍ഗീയതയാണെങ്കില്‍ ഞാന്‍ തികഞ്ഞ വര്‍ഗീയവാദിയാണെന്നു കൂട്ടിക്കോളൂ. മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹികമായ ഉന്നതിയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ ഇതാണോ ചെയ്യേണ്ടത്? മതപഠന ക്ലാസുകളില്‍ മാത്രം കുട്ടികളെ വിടുന്ന വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളെ ബോധവത്കരിച്ച് ആ കുട്ടികളെക്കൂടി നിലവാരമുള്ള വിദ്യാഭ്യാസ രീതിയിലേക്ക് എത്തിക്കുകയല്ലേ വേണ്ടത്? (നിലവാരം എന്ന പദത്തെച്ചൊല്ലി തര്‍ക്കം വേണ്ട. പൊതു വിദ്യാഭ്യാസം എന്നേ ഉദ്ദേശിച്ചുള്ളു). അതിനു പകരം പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ പിന്നോക്കം നയിക്കുന്നതല്ലേ ഈ സര്‍ക്കാര്‍ നയമെന്നാണ് ഈയുള്ളവന്‍റെ സംശയം. അതാണു സത്യവും. അപ്പോള്‍പ്പിന്നെ സര്‍ക്കാരിന്‍റെ തീരുമാനത്തിനു പിന്നില്‍ എന്താണെന്നു വ്യക്തമല്ലേ. ആസന്നമായ തെരഞ്ഞെടുപ്പ്. അതില്‍ വോട്ടുബാങ്കായിക്കാണുന്ന മത മൌലികവാദികളുടെ വോട്ട് ഒന്നുപോലും ചോരാതെ പെട്ടിയില്‍ വീഴണം. മത മൌലിക വാദത്തിന്‍റെ തെറ്റായ മാര്‍ഗത്തിലേക്കു പുതുതലമുറ വഴുതിവീഴാതെ സൂക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെയാണു മൌലികവാദത്തിന് ഔദ്യോഗിക ഭാഷ്യം ചമയ്ക്കുന്നത്. ഇവിടെയാണു ഞാന്‍ ആദ്യം പറഞ്ഞ വാചകം പ്രസക്തമാകുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരേ സംഘപരിവാറും ബിജെപിയും രംഗത്തെത്തുമെന്നതില്‍ തര്‍ക്കമില്ല. അതിന് അവരെ നമുക്കു പരമാവധി കുറ്റപ്പെടുത്താം. ഞാന്‍ സംഘപരിവാറൊന്നുമല്ല.(ഇത് ആവര്‍ത്തിച്ചു പറഞ്ഞാല്‍പ്പോലും ഞാന്‍ സംഘപരിവാറിന്‍റെ വക്താവായി ചിത്രീകരിക്കപ്പെടാന്‍ ഈ ഒരു കുറിപ്പു മതിയെന്ന് അറിയാതല്ല.) പക്ഷേ, സംഘപരിവാറോ ബിജെപിയോ ഇല്ലായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം നടക്കുമായിരുന്നു എന്ന ആശങ്ക അസ്ഥാനത്താണോ? ഇനിയിപ്പോള്‍ സംഘപരിവാറില്ലാത്ത ഇന്ത്യയെക്കുറിച്ചു ചിന്തിക്കാം. ഇവിടെ എന്തൊക്കെയാണു സംഭവിക്കുക. പെണ്‍കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ തട്ടിക്കളയുമെന്നു പെഷവാറിലും സ്വാതിലും താലിബാന്‍ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന കാര്യം തന്നെയെടുക്കുക. ഇവിടെയും അവരെ മനസാ അംഗീകരിക്കുന്നവരുണ്ടെന്ന സത്യവും മറക്കാതിരിക്കുക. പുറമേ പറയുന്നില്ലെങ്കിലും അവരുടെ നടപടികള്‍ ശരിയെന്നു കരുതുന്ന എത്രയോ പേരുണ്ടാകാം. അവരെ പിന്തുണച്ച് മത പോലീസും നിര്‍ബന്ധിത പര്‍ദയും ശരിയത്ത് നിയമവും നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറാവില്ലേ? പ്രീണനം അതിരില്ലാതെ തുടരുമ്പോഴും അതിന് അല്പമെങ്കിലും വിഘാതമായി നില്‍ക്കുന്നതു സംഘപരിവാറിന്‍റെ ഇടപെടലുകളല്ലേ? ഹമാസ് ഭീകരര്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും മറച്ചു വച്ച് ഇസ്രായേലിനെ മാത്രം പഴിക്കുന്നതും പ്രീണനത്തിന്‍റെ ഭാഗമാണെന്നു പറഞ്ഞാല്‍, പറയുന്നവന്‍ വര്‍ഗീയവാദിയാകും. പണ്ടു പത്താംക്ലാസ് പരീക്ഷയെഴുതാന്‍ പോയിരുന്നതാണ് ഓര്‍ക്കുന്നത്. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച തീരുന്ന വിധത്തിലായിരുന്നു എസ്എസ്എല്‍സി പരീക്ഷ. മതേതരത്വത്തിന്‍റെ വക്താക്കളായ കോണ്‍ഗ്രസാണ് അതു മാറ്റിയത്. ആന്‍റണി മുഖ്യമന്ത്രിക്കസേര ഒഴിയുന്നതിനു തൊട്ടുമുമ്പു പരീക്ഷാ ദിവസങ്ങളൊന്നു പരിഷ്കരിച്ചു. വെള്ളിയാഴ്ച പരീക്ഷ വേണ്ടത്രേ. അന്നു മുസ്ലിങ്ങള്‍ക്കു പള്ളിയില്‍ പോകേണ്ടതാണെന്നു ന്യായം. അതു വരെ എങ്ങനെയായിരുന്നു പരീക്ഷാര്‍ഥികള്‍ പള്ളിയില്‍ പോയിരുന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല.ഇതാണു മതേതരത്വം. പണ്ടു മലപ്പുറം ജില്ല സൃഷ്ടിച്ചു കൊടുത്ത ഇടതു പുരോഗമന വാദികളും വ്യത്യസ്തമല്ലല്ലോ. സംഘടിതമതത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും അതിനു പ്രീണനം മാര്‍ഗമാക്കുകയും ചെയ്യുന്നതില്‍ ആരും പിന്നോക്കമല്ലെന്നു പറഞ്ഞെന്നേയുള്ളൂ. ഇതെല്ലാം കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ്. ദൈവമേ, ഈ സംഘപരിവാറുകൂടി ഇല്ലായിരുന്നെങ്കില്‍?
Saturday, January 10, 2009
ജനം ക്യൂ നിന്നു, ലക്ഷാധിപതികളെ കോടീശ്വരരാക്കാന്‍
രണ്ടു ദിവസം രാജ്യം ക്യൂ നില്‍ക്കുകയായിരുന്നു. ലക്ഷാധിപതികളായ ചുരുക്കം ചില പൊതുമേഖലാ ജീവനക്കാരെ കോടീശ്വരന്‍മാരാക്കാന്‍. ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനി ജീവനക്കാര്‍ നടത്തിയ സമരവും തുടര്‍ന്നു ട്രക്കുടമകള്‍ നടത്തിയ സമരവും വലച്ചതു സര്‍ക്കാരിനെയല്ല. സാധാരണ ജനങ്ങളെത്തന്നെ.
സമരം മൂന്നു ദിവസംകൊണ്ടു പിന്‍വലിക്കേണ്ടി വന്നതു ജനവികാരം എതിരായെന്ന തിരിച്ചറിവിലാണ്. രണ്ടാം നാള്‍ മുതല്‍ പെട്രോളും ഡീസലും കിട്ടാനില്ലാതെ ആയിരങ്ങള്‍ വലഞ്ഞപ്പോഴാണു സര്‍ക്കാരിനും ശക്തമായി പ്രതികരിക്കാന്‍ ആര്‍ജവമുണ്ടായത്. എന്തിനായിരുന്നു എണ്ണക്കമ്പനി ജീവനക്കാരുടെ സമരം. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ വലയുന്ന ലക്ഷങ്ങളുള്ള രാജ്യത്ത് നടത്തുന്ന സമരങ്ങള്‍ക്ക്, അത് ആരു നടത്തിയാലും, നീതീകരണമുണ്ടാകണം. ഇവിടെ ഇല്ലാത്തതും അതു തന്നെ. എണ്ണക്കമ്പനികളിലെ ട്രെയിനിക്കു കിട്ടുന്ന ശമ്പളം പ്രതിമാസം 25000 രൂപയാണ്. തസ്തിക വലുതാകുംതോറും ശമ്പളം ലക്ഷവും കടന്ന് മുന്നേറും. 145000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരാണു സമരത്തിനിറങ്ങിയതെന്നു സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണു നീതീകരണമെന്ന വാക്കിന്‍റെ അര്‍ഥത്തെക്കുറിച്ചു സാധാരണക്കാരന്‍ ചിന്തിക്കേണ്ടിവരുന്നത്. ഇവര്‍ക്കെതിരേ നടപടിയെടുത്താല്‍ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന രണ്ടു ദിവസത്തെ പ്രതികരണം സര്‍ക്കാരിനു ബോധ്യമാക്കിയിട്ടുണ്ടാകാം. അതാണു കടുത്ത നിലപാടുകളിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്.
ഇതിനിടെ, സമരത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുള്ളതായും സൂചനയുണ്ട്. ക്രൂഡോയില്‍ വിലവര്‍ധനയെത്തുടര്‍ന്ന് അടച്ചിട്ട സ്വകാര്യ എണ്ണക്കമ്പനികള്‍ക്കു ലാഭം കൊയ്യാന്‍ ആഗോള വിലനിലവാരം താഴ്ന്ന സാഹചര്യം അവസരമൊരുക്കുന്നുണ്ട്. ഇതിനു യോജിച്ച കളമൊരുക്കുകയായിരുന്നു സമരക്കാരെന്ന സംശയം തീര്‍ത്തും തള്ളിക്കളയാവുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളം ഡോട്ട്കോമില്‍.

Thursday, January 1, 2009
രണ്ടായിരത്തി ഒമ്പതാമാണ്ടിലേക്ക്
വീണ്ടുമൊരു പുതുവര്‍ഷപ്പുലരി. വിഹ്വലതകളുടെയും ഭീകരാക്രമണങ്ങളുടെയും ജിഹാദി ഭീഷണിയുടെയും ജനാധിപത്യത്തിനു മേല്‍ പിടിമുറുക്കുന്ന അധികാരരാഷ്ട്രീയത്തിന്‍റെയും നിഴലില്‍, മനുഷ്യകുലം സ്വയം സൃഷ്ടിച്ച കലണ്ടറില്‍ മറ്റൊരു ക്രിസ്തുവര്‍ഷം കൂടി പിറക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതിലേറെ ഭീതിജനകമായ മതഭീകരവാദവും അലങ്കോലപ്പെടുത്തിയ മനസുമായാണു പുതിയ വര്‍ഷത്തെ ലോകം വരവേല്‍ക്കുന്നത്.
ക്രിസ്തുവര്‍ഷത്തിന്‍റെ കണക്കുപുസ്തകത്തില്‍ 2009 വര്‍ഷം. അതിനുമെത്രയോ മുമ്പു തന്നെ നിലനിന്ന സമഭാവനയുടെ സംസ്കാരത്തെ അതിന്‍റെ എല്ലാ അര്‍ഥത്തിലും നെഞ്ചേറ്റിയ ഭാരതപുത്രന്‍റെ ഇടനെഞ്ചിലേക്കു മുംബൈയില്‍ കടല്‍കടന്നെത്തിയ മതഭീകരര്‍ പായിച്ച വെടിയുണ്ടകള്‍ക്കു സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിവ്യമന്ത്രങ്ങള്‍ അന്യമായിരുന്നു. അന്നു പൊലിഞ്ഞ ആത്മാവുകള്‍ക്കു നിത്യശാന്തി നേരാം. ഭീകരരോടേറ്റുമുട്ടി വീരചരമം പ്രാപിച്ച ഭാരതമക്കളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കാതെ പുതുവര്‍ഷത്തെ വരവേല്‍ക്കാനാവില്ല. നിരപരാധികളായ മനുഷ്യജീവനെ ഏതോ കാടത്തം നിറഞ്ഞ മനസുകള്‍ സൃഷ്ടിച്ച തെറ്റായ വ്യാഖ്യാനത്തെ ശരിയെന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊഴിച്ച ദിനങ്ങളാണ് കടന്നു പോയ വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായത്. ഇരുള്‍ മൂടിയ കാലത്തിന്‍റെ മേല്‍ക്കൂരയ്ക്കിടയില്‍ ഇപ്പോഴും വെളിച്ചത്തിനു കടന്നു വരാന്‍ ഇടമുണ്ട്. ആ വെളിച്ചത്തെ ഉള്ളിലേക്ക് ആവാഹിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.

Wednesday, December 31, 2008
ചൂടുതേടിപ്പോയാല്‍ അഴിയെണ്ണാം
ചൂടന്‍ രംഗങ്ങള്‍ തേടി ഇന്‍റര്‍നെറ്റില്‍ പരതുന്നവരേ. നിങ്ങളെ കാത്തിരിക്കുന്നതു കൈവിലങ്ങും ജയിലഴികളും. കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തില്‍ തിടുക്കപ്പെട്ടു പാസാക്കിയ വിവരസാങ്കേതിക നിയമ ഭേദഗതി ബില്‍ പ്രകാരം അശ്ലീല സൈറ്റുകള്‍ പരതുന്നതു മാത്രമല്ല കുറ്റം. ആരെങ്കിലും ഇ-മെയില്‍ പാസ്‌വേഡ് അടിച്ചു മാറ്റി എന്തെങ്കിലും കുറ്റകരമായ മെയില്‍ അയച്ചാലും അകത്താവുക യഥാര്‍ഥ ഉടമയാകും. വൈറസ് കയറിയ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ മനസറിയാതെ കടന്നെത്തുന്ന അശ്ലീല ചിത്രങ്ങളും നിങ്ങളെ കുടുക്കും. സംശയം തോന്നുന്നവരുടെ വീട്ടില്‍ അനുവാദമോ വാറന്‍റോ ഇല്ലാതെ എസ്ഐ മുതലുള്ള പോലീസുകാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാം. കാര്യമായ ചര്‍ച്ചയൊന്നുമില്ലാതെ പാസാക്കിയ ബില്‍ പ്രകാരം അശ്ലീല ചിത്രമോ വീഡിയോയോ കാണുന്നവര്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ശിക്ഷയും ലഭിക്കും. കമ്പ്യൂട്ടറുടമ അറിയാതെ ഇന്റര്‍നെറ്റിലെ അശ്ളീലചിത്രങ്ങള്‍ മറ്റാരെങ്കിലും കണ്ടു രസിച്ചാലും അഴിയെണ്ണുക ഉടമ തന്നെ. മിക്കവാറും ചെറുപ്പക്കാര്‍ പിള്ളേര്‍ ഇന്‍റര്‍നെറ്റ് ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതല്‍ അറിയണമെന്നുള്ളവര്‍ വാര്‍ത്താകേരളം ഡോട്ട്കോം തിരയൂ.
Friday, December 26, 2008
കണ്ടു പഠിക്കൂ സാര്‍ ബഹന്‍ജിയെ
ഉത്തര്‍പ്രദേശില്‍ നിന്നാണു പുതിയ വാര്‍ത്ത. അവിടത്തെ പൊതുമരാമത്ത് വകുപ്പിലെ ഒരു എന്‍ജിനീയറായ മനോജ് ഗുപ്തയെ ഭരണകക്ഷി എംഎല്‍എ ശേഖര്‍ തിവാരിയുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നു. രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു കൊലപാതകം. മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയുടെ ജന്മദിനാഘോഷത്തിനു പിരിവു നല്‍കാന്‍ വിസമ്മതിച്ചതാണത്രേ കൊലപാതകത്തിലെത്തിയത്.
പാവം എന്‍ജിനീയര്‍. അയാള്‍ക്ക് എന്തെങ്കിലും കൊടുത്ത് തെണ്ടാനെത്തിയ രാഷ്ട്രീയപരിഷകളെ ഒഴിവാക്കിക്കൂടായിരുന്നോ എന്നു ചിന്തിക്കുന്നെങ്കില്‍ തെറ്റി. എത്ര തുകയാകാം അദ്ദേഹത്തോടു ചോദിച്ചിരിക്കുകയെന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല. ഏതായാലും ജന്മദിനത്തിനു തന്‍റെ അക്കൌണ്ടില്‍ ആയിരം കോടി രൂപ എത്തിക്കണമെന്നായിരുന്നത്രേ പാര്‍ട്ടി നേതാവായ മായാവതിയുടെ കല്പന. അക്കണക്കിനു പൊതുമരാമത്ത് എന്‍ജിനീയറോടു ചോദിച്ചിരിക്കുക നിസാര തുകയാവാന്‍ തരമില്ല. ഏതായാലും ശേഖര്‍ തിവാരി അകത്താണ്. അധികം വൈകാതെ പുറത്തിറങ്ങിയാലും അതിശയിക്കേണ്ട. മായാവതി പറഞ്ഞിട്ടുണ്ട് തന്‍റെ അധീനതയിലുള്ള പോലീസ് കേസ് അന്വേഷിക്കുമെന്ന്. പോരേ ജനാധിപത്യം.
ഇതേ ദിവസം തന്നെയാണു കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്താവനയുമായി ഒരു നേതാവെത്തിയത്. ബിഎസ്‌പിയിലേക്കു ചേക്കേറിയ നമ്മുടെ പഴയ നളിനി നെറ്റോ ഫെയിം നീലന്‍ തന്നെ. സാമൂഹ്യ നീതി നടപ്പാക്കുന്നതു കാണാന്‍ ഉത്തര്‍പ്രദേശിലേക്കു നോക്കണമെന്നും ഇവിടെ നിന്ന് ആരെങ്കിലുമൊക്കെ അവിടെപ്പോയി അതു കണ്ടു പഠിക്കണമെന്നുമാണു നീലന്‍റെ ആവശ്യം. ബഹുജോര്‍.
ഇപ്പോഴിവിടെ അത്യാവശ്യം തല്ലിപ്പൊളിത്തരമൊക്കെയേ രാഷ്ട്രീയക്കാര്‍ കാണിക്കുന്നുള്ളൂ. കേരളത്തിലെ ജനങ്ങളെ അവര്‍ക്ക് അല്പം ഭയമുണ്ട്. പത്രങ്ങളിലെ ഒരു വിഭാഗത്തെ ഭയക്കുകയും വേണം. അഭയയെ കൊന്നവരെ രക്ഷിക്കാന്‍ പ്രാര്‍ഥനായജ്ഞം നടത്തുന്നവരോ, കാശ്മീര്‍ ബന്ധമുള്ളവരെ കണ്ടെത്താനുള്ള ശ്രമം നിര്‍ത്തി കണ്ണൂരില്‍ ബോംബ് പിടിച്ചു മാധ്യമശ്രദ്ധ മാറ്റാന്‍ പറഞ്ഞവരോ അതുമല്ലെങ്കില്‍ എംആര്‍ മുരളിക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരോ ഒക്കെയേ ഇപ്പോഴുള്ളൂ.
ഉത്തര്‍പ്രദേശില്‍ പോയി നീലന്‍റെ നേതാവിന്‍റെ പ്രവര്‍ത്തനരീതി പഠിച്ചു നടപ്പാക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി? ഏതായാലും അങ്ങനെയാരെങ്കിലും പഠനാര്‍ഥം യുപിയിലേക്കു പോകുന്നുണ്ടെങ്കില്‍ അവര്‍ തിരികെയെത്തുംമുമ്പു നാടു വിടണമെന്നാണ് ആലോചിക്കുന്നത്.

Subscribe to:
Posts (Atom)